Trending

മണ്ണെടുപ്പ് റോഡിന് ഭീഷണിയാകുന്നു: അപ്രോച്ച് റോഡ് നിർമ്മാണത്തിൽ നാട്ടുകാർ ആശങ്കയിൽ.

എളേറ്റിൽ: പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി കത്തറമ്മൽ പാലത്തിന് സമീപം അപ്രോച്ച് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വശങ്ങളിൽ നിന്ന് മണ്ണുനീക്കം ചെയ്തതോടെ പ്രധാന റോഡ് ഇടിയൽ ഭീഷണിയിൽ.



നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആഴത്തിൽ മണ്ണെടുത്തത് നിലവിലുള്ള റോഡിന്റെ അടിത്തറ ബലഹീനമായതായാണ് നാട്ടുകാർ പറയുന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്.



അപ്രോച്ച് റോഡിനായി താഴ്ത്തി മണ്ണെടുത്തതോടെ പ്രധാന റോഡിന്റെ വശങ്ങൾ സംരക്ഷണമില്ലാതെ തുറന്നു കിടക്കുകയാണ്. ഇന്നലെ പെയ്ത മഴയിലാണ് വെള്ളം ഒലിച്ചിറങ്ങി മണ്ണിടിയാൻ തുടങ്ങിയത്. ഇനിയും മഴ പെയ്താൽ റോഡിന്റെ വലിയൊരു ഭാഗം ഇടിഞ്ഞു താഴേക്ക് വീഴാൻ സാധ്യതയുണ്ട്.

കാൽനട യാത്രക്കാരും, ഇരുചക്ര വാഹനയാത്രക്കാരും, വലിയ വാഹനകളുമടക്കം  ഈ ഭാഗത്തുകൂടി സഞ്ചരിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. വലിയ ലോഡുമായുള്ള വാഹനം ഇതിലെ കടന്നുപോയാൽ ഏതു സമയവും റോഡ് ഇടിഞ്ഞു വാഹനം താഴ്ചയിലേക്ക് പതിക്കാൻ സാധ്യതയേറെയാണ്.

മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ വേലികളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.​ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന കരാറുകാരോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലം സന്ദർശിച്ചു അപകടാവസ്ഥ പരിഹരിക്കാൻ  മണ്ണെടുത്ത ഭാഗത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right