Trending

നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്കിറങ്ങി: അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി കുടുംബരോഗ്യ കേന്ദ്രത്തിനു സമീപത്തെ റോഡിൽ നിന്നും നിയന്ത്രണം വിട്ട കാർ റോഡരികിലെ പറമ്പിലേക്കിറങ്ങി. ഇന്ന് രാവിലെയായിരുന്നു സംഭവം.

കയറ്റം കയറുകയായിരുന്ന  കാർ റോഡിലെ കല്ലിൽ കയറാതിരിക്കാൻ വേണ്ടി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും,അല്പം കൂടെ കാർ മുന്നോട്ട് നീങ്ങിയിരിന്നെങ്കിൽ താഴ്ചയിലുള്ള പറമ്പിലേക്ക് കാർ മറിയുമായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.


വാഹനത്തിന് അല്പം കേടുപാട് സംഭവിച്ചെങ്കിലും, വാഹനമോടിച്ചിരുന്ന സ്ത്രീ പരിക്കുകളൊന്നും പറ്റാതെ രക്ഷപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് കാർ പറമ്പിൽ നിന്നും മാറ്റി.
Previous Post Next Post
3/TECH/col-right