Trending

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി.

മദീന: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇന്നലെ ഉച്ചയോടെ മദീനയില്‍ എത്തി.മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

196 സ്ത്രീകളടക്കം 377 തീര്‍ത്ഥാടകരാണ് നെടുമ്ബാശ്ശേരിയില്‍ നിന്ന് മദീനയിലെത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ജിദ്ദ ഹജ്ജ് ടെര്‍മിനലിലാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം എത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ള നാനൂറോളം തീര്‍ത്ഥാടകരായിരുന്നു ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്.

10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. 5758 മലയാളികള്‍ക്കും അവസരമുണ്ട്.

ഇന്നലെ രാവിലെ 8.30 നാണ് ഇവരുമായി സഊദി എയര്‍വേയ്‌സിന്റെ ആദ്യ വിമാനം മദീനയിലേക്ക് പറന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പങ്കെടുത്തു.
Previous Post Next Post
3/TECH/col-right