Trending

ബുസ്താനിയ: പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

വടകര:"നട്ടു വളർത്താം നേട്ടം കൊയ്യാം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ബുസ്താനിയ വനിതാ കോളേജ് സംഘടിപ്പിക്കുന്ന വാരാചരണത്തിന് തുടക്കമായി . പരിപാടിയുടെ ഉദ്ഘാടനം വടകര മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ കെ.പി.ബിന്ദു വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്ത് കൊണ്ട് നിർവഹിച്ചു. വിദ്യാർത്ഥികൾ പരിസ്ഥിതിയുടെ പ്രാധാന്യം ഉൾകൊളളുന്നതിന് വേണ്ടി ഇന്ന് വീട് പരിസരങ്ങളിൾ ഓർമ മരം നടും.

ചടങ്ങിൽ പ്രിൻസിപ്പാൾ ഫിറോസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഷക്കീബ്,മാസ്റ്റർ സ്വാഗതവും യൂണിയൻ കൺവീനർ ഇർഫാന ഷിറിൻ നന്ദിയും പറഞ്ഞു. ആശംസകൾ അർപ്പിച്ചു കൊണ്ട് ബി ജെ ഡി സി പ്രിസിഡൻ്റ് പി ഹസ്സൻ കുട്ടി ഹാജി , സെക്രട്ടറി എ പി മഹ്‌മൂദ് ഹാജി  കൊണ്ട് അധ്യാപകരായ അമീറുദ്ധീൻ ഹുദവി , വിജില , അഭിന,സിന്ധു,  അനുശ്രീ ,ഷഹാന തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right