Trending

ഞങ്ങളും കൃഷിയിലേക്ക്:കിഴങ്ങ്ഗ്രാമം പദ്ധതിക്ക് തുടക്കം.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ ഹരിതം സംഘകൃഷി യുടെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് കിഴങ്ങ് ഗ്രാമം പദ്ധതി ആരംഭിച്ചു.തരിശായി കിടക്കുന്ന ഒരേക്കർ മുപ്പത്തഞ്ച് സെൻറ് സ്ഥലത്താണ് നാട്ടിൽനിന്ന് അന്യംനിന്നുപോകുന്ന വ്യത്യസ്ത ഇനം കിഴങ്ങുവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നത്.

ചെറുകിഴങ്ങ്, ഞൊട്ടി ചെമ്പ്, ലാത്തി ചെമ്പ്, ചേന, ഇഞ്ചി ,മഞ്ഞൾ, കപ്പ, മധുരക്കിഴങ്ങ്, തുടങ്ങി വ്യത്യസ്ത ഇനം കിഴങ്ങുവർഗ്ഗങ്ങളാണ് കൃഷി ചെയ്യുന്നത്. വാർഡിനെ വ്യത്യസ്ത ഇനം കൃഷികൾ കൊണ്ട് സമ്പൂർണ്ണ ജൈവ ഗ്രാമം ആക്കുക എന്ന ലക്ഷ്യത്തോടുകൂടി വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹരിതം എന്ന പേരിൽ കാർഷിക സംഘം രൂപീകരിച്ചാണ് കൃഷിയിടം ഒരുക്കിയത്.

വാർഡിൽ തരിശായി കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും തൊഴിലുറപ്പ് തൊഴിലാളികളുടെയും , കുടുംബശ്രീയുടെയും നേതൃത്വത്തിൽ കൃഷിയിടമാക്കി കൊണ്ടിരിക്കുകയാണ്
 നിലവിൽ 50 സെൻറ് തരിശുഭൂമി കൃഷി യോഗ്യമാക്കി പച്ചക്കറികൃഷി ചെയ്തിട്ടുണ്ട്.

കിഴങ്ങു ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി നിർവഹിച്ചു.വാർഡ് മെമ്പർ വി പി അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പി കെ അബ്ദുറഹ്മാൻ മുഖ്യഅതിഥിയായി.കൃഷി ഓഫീസർ സാജിദ് അഹമ്മദ് പദ്ധതി വിശദീകരിച്ചു.
   
കൃഷി അസിസ്റ്റൻറ്മാരായ റഷീദ്,ഫിദ, തൊഴിലുറപ്പ് അസിസ്റ്റൻറ് എൻജിനീയർ അജ്മൽ നബീൽ , അഷ്റഫ് കുറുന്താറ്റിൽ, മുഹമ്മദ് പി കെ, തൊഴിലുറപ്പ് മാറ്റ് സുമി, പ്രഭാവതി, ആയിഷ മുഹമ്മദ് കുറുന്താറ്റിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right