കൊടുവള്ളി: വലിയപറമ്പ് എ.എം.യു.പി. സ്കൂളിന്റെ അക്കാദമികവും ഭൗതികവും സാമൂഹികവുമായ നവീകരണത്തിനായി സ്റ്റെപ്പ് പദ്ധതി നടപ്പാക്കുന്നു.പദ്ധതിയുടെ വിശദ രൂപരേഖ സ്കൂൾ അധ്യാപകരുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ തയ്യാറാക്കി.
വിദ്യാർഥികൾക്ക് വിവിധ മേഖലയിൽ പരിശീലനവും രക്ഷിതാക്കൾക്കുള്ള പ്രത്യേക പിന്തുണയും പ്രീപ്രൈമറി ശാക്തീകരണവുമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. പദ്ധതിപ്രഖ്യാപനം കൊടുവള്ളി ബി.പി.ഒ. മെഹറലി നിർവഹിച്ചു.
പൊതു വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള പ്രീ സ്കൂളുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഡയറ്റ് സീനിയർ ലക്ചററും കൊടുവള്ളി സബ് ജില്ലാ അക്കാദമിക് കോ-ഓർഡിനേറ്ററുമായ യു.കെ. അബ്ദുൽ നാസറിനെ സ്കൂൾ മാനേജർ അബ്ദുൽ മജീദ് ആദരിച്ചു. ടി.പി. അബ്ദുസ്സലാം അധ്യക്ഷനായി. കെ.എ. ആരിഫ്, പി.ഡി. നാസർ, പി.പി. അഷ്കർ, പി. നാസർ, വി.പി. റാഫി തുടങ്ങിയവർ സംസാരിച്ചു.
Tags:
EDUCATION