Trending

കുട്ടികൾ നിരത്തിലുണ്ട് കൂടുതൽ ശ്രദ്ധിച്ച് വാഹനം ഓടിക്കു: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.

നീണ്ട ഇടവേളക്കുശേഷം വിദ്യാലയങ്ങൾ വീണ്ടും പൂർണതോതിൽ പ്രവർത്തനമാരംഭിക്കുകയാണ്.

പൊതു ഗതാഗത സംവിധാനമുപയോഗിച്ചും സ്കൂൾ ബസ്സുകളിലൂടെയും വരുന്നതിനു പുറമെ നടന്നും സൈക്കിളിലും കുട്ടികൾ വിദ്യാലയങ്ങളിലേക്ക് വരുന്നുണ്ട്. അതിനാൽ തന്നെ പൊതുനിരത്തുകളിൽ കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലും ആണ്.

റോഡ് നിയമങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലാത്തവരും തിരിച്ചറിവ് ആയിട്ടില്ലാത്ത നിരവധി ചെറിയ കുട്ടികളും നിരത്തിലുണ്ടാവും കൂടാതെ മഴയുടെ സാദ്ധ്യതയുള്ളതിനാൽ കുട ചൂടി പോകുന്നവരുടെ എണ്ണവും കൂടുതലണ് ...... സ്വാഭാവികമായും അപകട സാധ്യതയും വർദ്ധിക്കുന്നു.

വീട്ടിൽ നിന്നും സ്കൂളുകളിൽ നിന്നും ആവശ്യമായ റോഡ് സുരക്ഷാ നിർദ്ദേശങ്ങളും പരിശീലനവും കുട്ടികൾക്ക് നൽകുക എന്നതും പ്രധാനമാണ്.

വാഹനം ഓടിക്കുന്നവർ
സ്കൂൾ സമയങ്ങളിലും, വിദ്യാലയ പരിസരങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുത്തും, ടിപ്പർ വാഹനങ്ങൾ പ്രസ്തുത സമയത്ത് നിരത്തിലിറക്കാതെയും കൂടുതൽ ജാഗരൂകതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. ...

സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ

#mvdkerala
#SafeKerala
Previous Post Next Post
3/TECH/col-right