Trending

കെ-ടെറ്റ്‌ പരീക്ഷ: ജയം 27.75 ശതമാനം

തിരുവനന്തപുരം: ഫെബ്രുവരിയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. നാലു കാറ്റഗറികളിലായി 105122 പേർ പരീക്ഷയെഴുതിയതിൽ 29174 പേർ കെ-ടെറ്റ് യോഗ്യതാപ്പരീക്ഷ വിജയിച്ചു.

4 കാറ്റഗറികളിലായി ആകെ വിജയശതമാനം 27.75 ശതമാനം.

www.pareekshabhavan.gov.in , www.ktet.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലമറിയാം. കാറ്റഗറി ഒന്നിൽ 5271 പേരും(18.21%) കാറ്റഗറി രണ്ടിൽ 12166 പേരും (45.78%), കാറ്റഗറി മൂന്നിൽ 7756 പേരും (21.57%) നാലിൽ 3981 പേരും(29.17%) വിജയിച്ചു.

പരീക്ഷ വിജയിച്ചവർ വിജ്ഞാപനത്തിൽ നിഷ്‌കർഷിക്കുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാകേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.
Previous Post Next Post
3/TECH/col-right