Trending

പ്രവേശനോൽസവം

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവ. എൽ പി സ്ക്കൂളിൽ പ്രവേശനോൽസവം വാഡ് മെമ്പർ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി ടി സിറാജുദ്ദീൻ അധ്യക്ഷനായി. എൻ കെ മുഹമ്മദ് മുസ്ല്യാർ, കെ ജിനി ഷാജി, വി ഷാഹിദ, അശ്വതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. സുലൈമാൻ സ്വാഗതവും ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.

പുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവ അടങ്ങിയ സമ്മാനപ്പൊതി നൽകിയാണ് നിലവിലുള്ള കുട്ടികൾ പുതിയ കുട്ടികളെ സ്വീകരിച്ചത്. കുട്ടികളുടെ കലാപരിപാടികൾ, മധുരവിരണം എന്നിവയും സംഘടിപ്പിച്ചു.

Previous Post Next Post
3/TECH/col-right