Trending

വരവേൽപ്പ് വൈവിദ്ധ്യമാക്കി ആവിലോറ സ്കൂൾ.

മഹാമാരിയുടെ പശ്ചാത്തലം നഷ്ട്ടപ്പെടുത്തിയ പ്രവേശനോത്സവാനുഭവങ്ങളെ തിരുച്ചുകൊടുക്കാനായുള്ള ആവിലോറ എം എം എ യു പി സ്കൂളിന്റെ തനത് ശ്രമങ്ങൾ ശ്രദ്ധേയമായി.എണ്ണായിരം സ്‌ക്വയർ ഫീറ്റിൽ ഇന്റർലോക്ക്  മുറ്റമൊരുക്കി വിദ്യാർത്ഥികളുടെ കലാപരിപാടികളിലൂടെയാണ് നവാഗതരെ വരവേറ്റത്. അധ്യാപകരിൽ നിന്നുള്ള സംഭാവനയിലൂടെയാണ് പദ്ധതിയുടെ പൂർത്തീകരണത്തിനാവശ്യമായ ധനസമാഹരണം നടത്തിയത്.

ഒപ്പന, ഫ്ലാഷ് മൊബ്, ബാന്റ് വാദ്യം, തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.പ്രവേശനോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം  റംല മക്കാട്ടു പൊയിൽ നിർവഹിച്ചു.ബി പി സി വി എം മെഹ്റലി,പി ടി എ പ്രസിഡന്റ് സി. എം ഖാലിദ്,ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹിമാൻ, പി.പി മുഹമ്മദ്‌, കെ.കെ അബ്ദുറഹിമാൻ, പി. ലളിത, എം.കെ ഡെയ്സി, കെ.എം ആഷിക് റഹ്‌മാൻ, ഇ ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right