കുഞ്ഞു കൂട്ടുകാരുടെ തിളങ്ങുന്ന മുഖങ്ങളും അലങ്കാര വർണ്ണങ്ങളും നിറഞ്ഞ ഈ സുന്ദര ദിനത്തിൽ കിഴക്കോത്ത് എ.എം.എം.എൽ
പി.സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം മെമ്പർ സി.എം. ഖാലിദ് നിർവഹിച്ചു.
നല്ല ഉത്സാഹമുള്ള പിഞ്ചു കൂട്ടുകാരും രക്ഷിതാക്കളും പരിചയ സമ്പന്നരും പുതുമുഖങ്ങളുമടങ്ങിയ ചുറുചുറുക്കുള്ള അധ്യാപകരും മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജ്മെന്റും ചേർന്ന് കിഴക്കോത്ത് പാടിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുമെന്ന പ്രതീക്ഷ പകരുന്ന രീതിയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
Tags:
ELETTIL NEWS