Trending

മങ്ങാട് എ യു പി സ്കൂൾ പ്രവേശനോത്സവം

പൂനൂർ: 2022-23  വർഷത്തെ  മങ്ങാട്    എ യു പി സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുരുന്നുകളെ ഹർഷാരവത്തോടെ 
വരവേൽക്കാൻ സ്കൂളും പരിസരവും സജ്ജമായിരുന്നു. പരിപാടി ഉണ്ണികുളം  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഇന്ദിര
ഏറാടയിൽ ഉദ്ഘാടനം നിർവഹിച്ചു.പി ടി എ പ്രസിഡൻറ് ചാലിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു

പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജിൽ രാജ് LSS വിജയികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു,PHD നേടിയ പൂർവ്വ വിദ്യാർത്ഥി ജംഷീദ, ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ  കേരള ടീം അംഗം  പൂർവ്വവിദ്യാർത്ഥി ഹരിനന്ദൻ, എന്നിവർക്കുള്ള NRA ചാരിറ്റബിൾ ട്രസ്റ്റ് ഉപഹാരം മാനേജർ മുഹമ്മദ് അബ്ദുൽ റസാഖ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർപേഴ്സൺ 
ബിച്ചു ചിറയ്ക്കൽ. വാർഡ് മെമ്പർ ഹൈറുന്നിസ റഹീം .നഫീസടീച്ചർ .ടിപി  ഷാജി .ഉമ്മർ മാസ്റ്റർ. ജാഫർ പൊയിൽ എന്നിവർ ആശംസകളർപ്പിച്ചു.

HM ഇൻ ചാർജ് AK ഗ്രിജീഷ് മാസ്റ്റർ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി അബ്ദുൽ ജബ്ബാർ മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right