എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം എളേറ്റിൽ ജി.എം.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.നവാഗതരായ 250ഓളം വിദ്യാർത്ഥികളെ ബലൂണും മധുര പലഹാരങ്ങളും നൽകി സ്കൂളിലേക്ക് ആനയിച്ചു.നവാഗതർക്ക് ഗ്രാമപഞ്ചായത്ത് നൽകിയ പഠന കിറ്റ്, വലിയപറമ്പ സർവ്വീസ് സഹകരണ ബാങ്ക് നൽകിയ പഠനോപകരണങ്ങൾ എന്നിവയുടെ വിതരണവും നടത്തി.
പഞ്ചായത്ത് തല പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.നസ്റി നിർവ്വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രിയങ്ക കരൂഞ്ഞിയിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ സജിത, PTAപ്രസിഡൻ്റ് റജുന കുറുക്കാംപൊയിൽ, ഹെഡ്മാസ്റ്റർ എം.വി.അനിൽകുമാർ, SMC ചെയർമാൻ വിനോദ്, വലിയപറമ്പ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ രാജൻ.ടി.കെ, ബി.ആർ.സി ട്രെയ്നർ പ്രസന്ന,K. അബ്ദുൽ ലത്തീഫ്, O. P. കോയ, M.T അബ്ദുൾ സലീം, V.C അബ്ദുറഹിമാൻ, P. K റംലാബീവി, N. P മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:
EDUCATION