Trending

ദുരന്തമുഖത്ത് ഓടിയെത്താൻ ഇനി ഇവരുണ്ടാകും; ഉണ്ണികുളത്ത് ദുരന്ത നിവാരണ സേന സജ്ജം

പൂനൂര്‍: ദുരന്തമുഖത്ത് രക്ഷകരായി ഓടിയെത്താന്‍ ഉണ്ണികുളത്ത് അമ്പത് പേരടങ്ങിയ ദുരന്ത നിവാരണ സേന സജ്ജം.ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ്  ദുരന്ത നിവാരണ സേന രൂപീകരിച്ച് പരിശീലനം നൽകിയത്. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം കേരളയുടെ നേതൃത്വത്തില്‍ ഇവര്‍ക്കുള്ള ദ്വിദിന പരിശീലനം കാരുണ്യതീരം ക്യാമ്പസില്‍ നടന്നു. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കാണ് പ്രത്യേകം പരിശീലനം നല്‍കിയത്. 

പലതരം ദുരന്തങ്ങള്‍ എങ്ങനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാമെന്നുള്ള വിശദമായ പരീശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്.
റസ്‌ക്യൂ ടെക്നിക്ക്, ഫസ്റ്റ്എയ്ഡ്, ബില്‍ഡിംഗ് റസ്‌ക്യൂ, മാന്‍ ഹോള്‍ റസ്‌ക്യൂ, കിച്ചണ്‍ ഫയര്‍ റസ്‌ക്യൂ, ട്രീ ക്ലൈംബിംഗ്, റിവര്‍ ക്രോസിംഗ് വാട്ടര്‍ റസ്‌ക്യൂ എന്നിവയിലാണ്  ചീഫ് ട്രെയിനര്‍ ഷംസുദ്ധീന്‍ എകരൂലിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശീലനം നല്‍കിയത്.

സന്നദ്ധ പ്രവർത്തനത്തിൻ്റെ ആവശ്യകതയെ കുറിച്ച് പ്രമുഖ ട്രെയിനർ സജി എം നരിക്കുഴി, ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻ്റ് ഹസാർഡ് അനലിസ്റ്റ് അശ്വതി പി. എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 

പൂനൂര്‍ പുഴക്ക് കുറെ വടം കെട്ടി നടത്തിയ റിവര്‍ ക്രോസിംഗ് ഏറെ ശ്രദ്ധേയമായി. വെള്ളപ്പൊക്കം പോലുള്ള ദുരന്തമുഖത്ത് നിന്നും എങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്താമെന്നുള്ളതായിരുന്നു ഇതിലൂടെ പരിശീലിപ്പിച്ചത്.

ക്യാമ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിലും സമാപന സെഷൻ ബാലുശ്ശേരി എസ്.ഐ റഫീഖ് എന്നിവർ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളിലായി വൈസ് പ്രസിഡന്റ് നിജില്‍ രാജ്,ക്യാമ്പ് ചെയര്‍മാനും ഗ്രാമപഞ്ചായത്തംഗവുമായ എം.കെ വിപിന്‍ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷബ്ന ടീച്ചര്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിച്ചു ചിറക്കല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല മാസ്റ്റര്‍, മെമ്പര്‍മാരായ ശ്രീധരന്‍ മലയില്‍, കാഞ്ചനരാജന്‍, റീന ടി.കെ,നളിനി മുച്ചിലോട്ട്,സീനത്ത് പള്ളിയാലില്‍, ഖൈറുന്നിസ, ഷിജിൻ ലാൽ, വിമല കുമാരി, ജിഷ സി.കെ, അതുൽ പുറക്കാട്ട്, പഞ്ചായത്ത് അസിസന്റ് സെക്രട്ടറി രാജു, ജീവനക്കാരായ സജിന്‍ ,ശ്രീലക്ഷ്മി, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ ജന.സെക്രട്ടറി സി.കെ.എ ഷമീർ ബാവ,  ഡിസാസ്റ്റര്‍മാനേജ്മെന്റ് ചെയര്‍മാന്‍ കെ. അബ്ദുല്‍ മജീദ്  സംസാരിച്ചു.
Previous Post Next Post
3/TECH/col-right