Trending

പി.ഉസ്മാൻ മാസ്റ്റർ സ്മാരക ബാലസാഹിത്യ അവാർഡ് എസ്. കമറുദ്ദീന്

എളേറ്റിൽ ഗ്രാമീണ വായനശാല  സ്ഥാപകനും  അധ്യാപകനും പൊതു പ്രവർത്തകനുമായ പി ഉസ്മാൻ മാസ്റ്ററുടെ സ്മരണാർത്ഥം എളേറ്റിൽ ഗ്രാമീണ വായനശാല ഏർപ്പെടുത്തിയ ബാലസാഹിത്യ അവാർഡ് എസ് കമറുദ്ദീൻ്റെ  "വെള്ളി മരം തേടി" എന്ന പുസ്തകം തെരഞ്ഞെടുത്തു, 10001 രൂപയും പ്രശസ്തി പത്രവും ജൂണിൽ എളേറ്റിൽ  നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. പി പി ശ്രീധരനുണ്ണി ചെയർമാനും, കാനേഷ് പൂനൂര്, എ പി കുഞ്ഞാമു എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുസ്തകം തെരഞ്ഞെടുത്തത്.

ലളിതമായ കഥാഖ്യാന രീതി കൊണ്ടും കുട്ടികൾക്ക് കഥാവായനാ താല്പര്യം ഉത്തേജിപ്പിക്കുന്ന സന്ദേശ പ്രധാനമായ കഥകളാകയാലും"വെള്ളി മരം തേടി" എന്ന പുസ്തകം വേറിട്ട് നിൽക്കുന്നുവെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.

എസ് കമറുദ്ധീൻ 

കോഴിക്കോട് ജില്ലയിലെ മുക്കത്ത് ഇരുവഴിഞ്ഞിപ്പുഴയോരത്ത് ഇടത്താവളത്തിൽ താമസിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ അഴിക്കോട് എന്ന ഗ്രാമത്തിൽ ജനനം. അലിഗഢ് മുസ് ലിം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ സസ്യശാസ്ത്ര അധ്യാപകൻ.

മലർവാടി ബാലമാസിക പത്രാധിപ സമിതി അംഗമായിരുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. 2021 - ൽ കെ. തായാട്ട് ബാലസാഹിത്യ പുരസ്ക്കാരം നേടി. വെളളി മരം തേടി, കണ്ണു തുറന്നാൽ കാണുന്ന കാഴ്ചകൾ എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ.

പിതാവ്: എ സുബൈർ കുഞ്ഞ്
മാതാവ്: ഖദീജാ ബീവി
ഭാര്യ: ഷൈജ എസ്

വിലാസം:
ഇടത്താവളം
മമ്പൊയിൽ
മുക്കം
കോഴിക്കോട് 673602
ഫോൺ: 9745050089
Previous Post Next Post
3/TECH/col-right