കിഴക്കോത്ത്:മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കിഴക്കോത്ത് ഗ്രാമപഞ്ചായത്തും, കിഴക്കോത്ത് ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദാ മദ്രസയിൽ വെച്ച് സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നസ് റി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സി.എം. ഖാലിദ് അധ്യക്ഷത വഹിച്ചു.
കെ.കെ. എച്.അബ്ദുറഹ്മാൻകുട്ടി, കെ.പി.മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.ഡോ: ബിനേഷ് (കിഴക്കോത്ത് മെഡിക്കൽ ഓഫീസർ) ഡോ: സാഹിദ (മടവൂർ മെഡിക്കൽ ഓഫീസർ) എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
0 Comments