Trending

സംരംഭകത്വ ശില്പശാല നടത്തി.

എളേറ്റിൽ:സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പും കിഴക്കോത്ത് ഗ്രാമപഞ്ചായത്തും ചേർന്ന് സംരംഭകത്വ ശില്പശാല നടത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, സേവനങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ, ബാങ്കിംഗ് നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ പുതുസംരംഭകർക്ക് അറിവ് പകർന്ന് നൽകി.ശില്പശാല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി നസ്‌റി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിച്ച് പരമാവധി ആളുകൾക്ക് ജോലി നൽകാൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്ന് പിപി നസ്റി പറഞ്ഞു..  
പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.കെ അബ്ദുറഹിമാൻ അദ്ധ്യക്ഷനായി.കൊടുവള്ളി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ പി.ജി നന്ദകുമാർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ അയോണ എന്നിവർ ക്ലാസ്സെടുത്തു.

പഞ്ചായത്ത്‌ സെക്രട്ടറി മനോജ്‌ കുമാർ കെ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല മക്കാട്ടുപൊയിൽ, പ്രിയങ്ക കരൂഞ്ഞിയിൽ, അബ്ദുൽ ജബ്ബാർ, വാർഡ് മെമ്പർമാരായ  വി.പി അഷ്‌റഫ്‌, സിഎം ഖാലിദ്, വഹീദ, അബ്ദുൽ മജീദ്, സി.ഡി.എസ് ചെയർപേഴ്സൺ ജസീറ, കാനറാ ബാങ്ക് എളേറ്റിൽ വട്ടോളി ബ്രാഞ്ച് മാനേജർ ജിനു, പഞ്ചായത്ത്‌ എം.എസ്.എം.ഇ ഫെസിലിറ്റേറ്റർ അർഷദ് അലി എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right