Trending

ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

താമരശ്ശേരി : ഈ വർഷത്തെ ഫ്രെഷേഴ്സ്ഡേയോടനുമ്പന്ധിച്ച് പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്ററും, വടകര റൂറൽ എസ്.പിയുടെ കീഴിലുള്ള സൈബർ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച 'സൈബർ ഇടങ്ങളിലെ പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ട്രയംഫ് ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൈബർ സെൽ വടകര എസ്.ഐ സത്യൻ കാരയാട് കാസ്സ് അവതരണം നടത്തി.

എട്ട്‌ , ഒൻപത്, പത്ത് ക്ലാസ്സുകളിലെ വിദ്യാത്ഥികളും , അവരുടെ രക്ഷിതാക്കളും ചടങ്ങിൽ ആദ്യാവസാനം വരെ പങ്കെടുത്തു. വി.കെ സൈദ് മാസ്റ്റർ, മൂസ്സ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.ഉച്ചക്ക് ശേഷം നടന്ന ചടങ്ങിൽ വിദ്യാത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.മുജീബ് മാസ്റ്റർ സ്വാഗതവും, ട്രയംഫ് ലീഡർ അൽഫ ഫാത്തിമ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right