തിരുവനന്തപുരം :ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി.ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ പറമ്പുകളിലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും.2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു.
നിലവിൽ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്.അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നും നിയമമുണ്ട്.ഇതൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലാണ് ആരോപണം.
Tags:
KERALA