Trending

അരങ്ങ് കലാസാംസ്കാരിക വേദി ഉദ്ഘാടനം 29 ന്.

കൊടുവള്ളി:കലാസാംസ്കാരിക കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവശ കലാകാരൻമാരെയും നവാഗതരെയും സഹായിക്കുന്നതിനും,പതിനെട്ടു വയസിൽ താഴെയുള്ള കാൻസർ പോലെയുള്ള മാരകരോഗം ബാധിച്ചവരെ പുനരുദ്ധരിക്കുന്നതിനുമായി കൊടുവള്ളിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ രൂപവത്കരിച്ച "അരങ്ങ് കലാസാംസ്കാരിക വേദി"യുടെ ഉദ്ഘാടനം നോവലിസ്റ്റ് കെ.പി.രാമനുണ്ണി 29 ന് ഞായറാഴ്ച്ച വൈകീട്ട് 6.30ന് കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൊടുവള്ളി മണ്ഡലം പ്രവർത്തനമേഖലയായാണ് അരങ്ങ് പ്രവർത്തിക്കുക. മുൻ എം.എൽ.എ കാരാട്ട് റസാഖ്, പി.വി.ഷാഹുൽ ഹമീദ് (മുഖ്യ രക്ഷാധികാരികൾ),കെ.കെ.ആലി കിഴക്കോത്ത് (ചെയർമാൻ),അഷ്റഫ് വാവാട് (കൺവീനർ), ടി.പി.എ.മജീദ് (ട്രഷറർ), ഫസൽ കൊടുവള്ളി (കോ.ഓർഡിനേറ്റർ) എന്നിവരാണ് അരങ്ങിൻ്റെ ഭാരവാഹികൾ.

കേരള ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ് നേടിയ മാപ്പിളപ്പാട്ട് രചയീതാവ് പക്കർ പന്നൂർ,ഇന്ത്യയിൽ ആദ്യമായി ഏറ്റവും കൂടുതൽ ദൂരം നീന്തിയ വിഭിന്ന  ശേഷിയുള്ള കുട്ടിക്കുള്ള   ദേശീയ റെക്കോർഡ്  നേടിയ ആസിം വെളിമണ്ണ, നൃത്തകലാകാരി ശ്രീജിത എന്നിവരെ ചടങ്ങിൽ ആദരിക്കും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

തുടർന്ന് ഫാരിഷ ഹുസൈൻ, മണ്ണൂർ പ്രകാശ് എന്നിവർ നേതൃത്വം നൽകുന്ന ഗാനസദ്യയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ കെ.കെ.അലി മാസ്റ്റർ, കൺവീനർ അഷ്റഫ് വാവാട്, ട്രഷറർ ടി.പി.അബ്ദുൽ മജീദ് മാസ്റ്റർ, ബാപ്പുവാവാട്, നാസർ പട്ടനിൽ, കലാം വാടിക്കൽ, റാഷി താമരശ്ശേരി, ഹസ്സൻ കച്ചേരിമുക്ക് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right