കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ അവസാന ഘഡു ഈ മാസം 31 നകം അടക്കണം. 1,83,200 രൂപയാണ് ബാലന്‍സ് തുക. ആകെ 3,84,200 രൂപയാണ് നിശ്ചയിച്ച തുക. ഇതില്‍ 2,01,000 അടച്ചത് കഴിഞ്ഞുള്ളതാണ് മൂന്നാം ഘട്ടമായി അടക്കേണ്ടത്. ഒന്നാം ഘഡു, 81000 രൂപയും രണ്ടാം ഘഡു 120000 യുമായിരുന്നു.
അപേക്ഷയില്‍ ആദാഹി (അറവ്) കോളം പൂരിപ്പിച്ചവര്‍ ആദാഹിയുടെ തുകയായായി സൗദി സര്‍ക്കാര്‍ നിശ്ചയിച്ച 16,747 രൂപയും കൂട്ടി അടക്കണം.അവരവരുടെ കവര്‍ നമ്പര്‍ പരിശോധിച്ച് വേണം ബാക്കി തുക അടക്കാന്‍.
വിശദ വിവരങ്ങള്‍ക്ക് ട്രൈനര്‍മാരുമായോ ഹജ്ജ് കമ്മറ്റി ഓഫീസുമായോ ബന്ധപ്പെടണം.
0483 2710 717, 04832717572
Tags:
KERALA