Trending

മർകസ് വാലിയിൽ ഒരു വിദ്യാർത്ഥി കൂടി ഖുർആൻ പഠനം പൂർത്തീകരിച്ചു.

എളേറ്റിൽ: മർകസ് വാലിയിൽ പ്രവർത്തിക്കുന്ന ഹിഫ്ളുൽ ഖുർആൻ അക്കാദമിയിലെ എട്ടാമത്തെ വിദ്യാർത്ഥി കെ മുഹമ്മദ് ഇഹ്സാൻ കരിപ്പൂർ ഖുർആൻ മനപ്പാഠം പൂർത്തീകരിച്ചു
ഹാഫിളായി. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇഹ്‌സാൻ ഇപ്പോൾ എം ജെ എച്ച് എസ് എസ് ഹയർ സെക്കൻഡറി വിദ്യാർത്ഥിയാണ്.

ഖുർആൻ പഠനം പൂർത്തീകരിക്കുന്ന ചടങ്ങായ നൂറെ ഹിതാം പരിപാടി മർകസ് വാലിൽ നടന്നു.ഹാഫിള് തൻവീർ സഖാഫി മമ്പാട് നേതൃത്വം നൽകി. സി പി മുഹമ്മദ് ഷാഫി സഖാഫിയുടെ അധ്യക്ഷതയിൽ കെ ടി ജഅഫർ ബാഖവി ഉദ്ഘാടനം ചെയ്തു. 

എം പി അബൂബക്കർ മുസ്‌ലിയാർ, കെ പി സി അബ്ദുറഹ്മാൻ ഹാജി, കെ സുലൈമാൻ മദനി, പീറ്റക്കണ്ടി അസീസ് സഖാഫി സംബന്ധിച്ചു. പി വി അഹമ്മദ് കബീർ സ്വാഗതവും കെ പി റാസി സഖാഫി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right