Trending

അഷ്റഫ് മൂത്തേടത്തിനെ ആദരിച്ചു

പൂനൂർ:ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് മെമ്പർ അഷ്റഫ് മൂത്തേടത്തിനെ വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് ജനറൽ ബോഡിയിൽ ആദരിച്ചു.സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി മൊമെന്റോ കൈമാറി.യൂണിറ്റ് പ്രസിഡന്റ് താരാ അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട്കുഞ്ഞാവ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.ക്ഷേമനിധി ബോർഡിൽ നിന്നും വ്യാപാരികൾക്ക് ലഭിക്കുന്ന മാസാന്ത പെൻഷൻ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും പൂർവ്വസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് യൂണിറ്റ് ജനറൽ ബോഡി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറി സുനിൽകുമാർ, സെക്രട്ടറിമാരായ വായയിൽ ഇബ്രാഹിം ഹാജി,അമീർ മുഹമ്മദ് ഷാജി, മനാഫ് കാപ്പാട്, കെ അബ്ദുൽ ഷുക്കൂർ, രാജൻ കാന്തപുരം,ഗംഗാധരൻ പഞ്ചമി, സി കെ അസീസ് ഹാജി, അസൈനാർ ഹാജി കട്ടിപ്പാറ, ജമാൽ ഇയ്യാട്, സി കെ മൊയ്തീൻകുട്ടി ഹാജി,  പി എസ് മുഹമ്മദലി,  മജീദ്ലാബ്,എ വി നാസർ, കെ സി രാഘവൻ പി മൊയ്തീൻ ഹാജി, മുനവ്വർ അബൂബക്കർ, ഷഹീർ കാവേരി, അഷറഫലി, പി കെ മുസ്തഫ,  സൽമുന്നിസ  തുടങ്ങിയവർ സംസാരിച്ചു.

പുതിയ സാരഥികളായി 
താരാ അബ്ദുറഹിമാൻ ഹാജി (പ്രസിഡണ്ട് )  മുനവ്വർ അബൂബക്കർ (ജനറൽ സെക്രട്ടറി ) പി മൊയ്തീൻ ഹാജി (ട്രഷറർ )എന്നിവരെ ജനറൽബോഡി ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right