Trending

സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങൾ ഇനി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന: ഈ അധ്യയന വർഷംമുതൽ നടപ്പാക്കാൻ നിർദേശം.

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക തസ്തികകളിലെ താൽക്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകളിലെ വിവിധ തസ്തികകളിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നികത്താനാണ് നിർദേശം. ഈ അധ്യയന വർഷം മുതൽ ഇത് നടപ്പാക്കും. 

ഉത്തരവ് പ്രകാരം പല സ്ക്കൂളുകളിലും മുൻ നിശ്ചയിച്ച പ്രകാരം സ്വന്തം അഭിമുഖം നടത്തി നിയമനം നൽകില്ല. സമീപ പ്രദേശങ്ങളിലെ സ്ക്കൂളുകളിൽ നിശ്ചയിച്ച അഭിമുഖങ്ങൾ ഉപേക്ഷിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അതത് സ്ഥാപനങ്ങളിലേക്ക് വിളിച്ച് ഉറപ്പുവരുത്തുക.
Previous Post Next Post
3/TECH/col-right