കത്തറമ്മൽ:കത്തറമ്മൽ യൂണിറ്റ് എസ് കെ എസ് എസ് എഫ് വിഖായ വിംഗ് കത്തറമ്മൽ അങ്ങാടിയും പരിസരവും ശുചീകരിച്ചു.മഴക്കാല ജന്യ രോഗങ്ങൾ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ നടത്തി.കെട്ടിക്കിടക്കുന്ന വെള്ളം,പ്ലാസ്റ്റിക് കവറുകൾ,പ്ലാസ്റ്റിക് കുപ്പികൾ എന്നിവ നിർമാർജനം ചെയ്തു.കടകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്ലാസ്റ്റിക് കവറുകൾ കത്തിക്കുന്നത് വൻ വിപത്തിന് വഴിയൊരുക്കുന്നതിനാലാണ് ഇത്തരമൊരു സദുദ്യമത്തിന് മുന്നിട്ടിറങ്ങിയത്.ഭാരവാഹികളായ സുലൈമാൻ ഹാജി പി പി,മുജീബ് കൈപാകിൽ,നജുമുദ്ധീൻ പി എം,റഷീദ് ടി കെ,ജലീൽ അശ്അരി,ആസിഫ് സഹീർ ടി പി,അസ്സൻ ഇ കെ,ഇസ്സുദ്ധീൻ എം പി,അൽമാസ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS