മങ്ങാട് :പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് , SYS , SSF കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മങ്ങാട് മഹല്ലില്‍ നിന്നും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
SYS പൂനൂര്‍ സര്‍ക്കിള്‍ സെക്രട്ടറി കെ കെ ജാഫര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ട്രൈനര്‍ നൗഫല്‍ മങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്തു
സയ്യിദ് സി വി ടി തമീം തങ്ങള്‍ , പി കെ അബ്ദുല്‍ ഹമീദ് സഖാഫി , ടി അബ്ദുല്‍ സലാം , ടി കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ , സാജിദ് പി , റാഫി ചാലില്‍ ആശംസകള്‍ അര്‍പ്പിച്ചു
ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന
എന്‍. അബ്ദുള്ള മാസ്റ്റര്‍ , ചാലില്‍ അബ്ദുല്‍ നാസര്‍ , കെ.കെ. അബൂബക്കര്‍ മാസ്റ്റര്‍ , കെ.പി.നാസര്‍ മാസ്റ്റര്‍ , കെ. പി. ഉമ്മര്‍ , പി.സി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു
സമാപന പ്രാര്‍ത്ഥനക്ക് അവേലത്ത് ഡോ:സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ നേതൃത്വം നല്‍കി.കെ.കെ.മുഹമ്മദ് സ്വാഗതവും കെ.കെ. സകരിയ്യ സൈനി നന്ദിയും പറഞ്ഞു
Tags:
POONOOR