എളേറ്റിൽ: എളേറ്റിൽ മർകസ് വാലിയുടെ ആഭിമുഖ്യത്തിൽ മടവൂർ സിഎം വലിയുല്ലാഹിയുടെ ആണ്ട് നേർച്ചയും മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസും ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 7 മണിക്ക് നടക്കും. സ്ഥാപനത്തിൽനിന്ന് വിശുദ്ധ ഖുർആൻ പൂർണമായി മനപാഠമാക്കിയ മുഹമ്മദ് ഇഹ്സാൻ കരിപ്പൂരിനുള്ള നൂറെ ഹിത്താം പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.സി പി മുഹമ്മദ് ഷാഫി സഖാഫി നേതൃത്വം നൽകും. കെ ടി ജഅ്ഫർ ബാഖവി മുഖ്യപ്രഭാഷണം നടത്തും.
ഇത് സംബന്ധമായി ചേർന്ന യോഗം എം പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സലാം മാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു. കെ പി സി അബ്ദുറഹ്മാൻ, എം അഹഹമ്മദ് മാസ്റ്റർ മാളിയേക്കൽ, കെ ടി ജാഫർ ബാഖവി പങ്കെടുത്തു. പി വി അഹ്മദ് കബീർ സ്വാഗതവും നന്ദിയും പറഞ്ഞു.
0 Comments