കുവൈറ്റ് സിറ്റി:കുവൈറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കാമ്പയിൻ ആരംഭിച്ചു.അഷ്‌റഫ് വാവടിന് അംഗത്വ പത്രിക നൽകി മണ്ഡലം പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
മംഗഫിലെ ത്വയിബാ ഓഡിറ്റൊറിയത്തിൽ നടന്ന പരിപാടിയിൽ സുബൈർ കൊടുവള്ളി, ജരീർ നരിക്കുനി, ജാഫർ മാനിപുരം, ഹമീദ്, ലിയാഖത്തലി, സിദ്ധീഖ് കട്ടിപ്പാറ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് ഹനീഫ വള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി ഉൽഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കൂടാത്തയി സ്വാഗതവും ട്രഷറർ ജമാലുദ്ധീൻ കൊടുവള്ളി നന്ദിയും പറഞ്ഞു.
Tags:
INTERNATIONAL