Trending

ഹജ്ജ്:റിയാൽ കൈപ്പറ്റാൻ പാൻകാർഡ് നിർബന്ധം.

കൊണ്ടോട്ടി:ഇന്ത്യയിൽ നിന്നു
പുറപ്പെടുന്ന ഹജ് തീർഥാടകർക്കു സൗദിയിലെ ചെലവിലേക്കായി നൽകുന്ന 2100 സൗദി റിയാൽ കൈപ്പറ്റാൻ പാൻ കാർഡ്
നമ്പർ നിർബന്ധമാക്കി. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ ഒരുക്കുന്ന ബാങ്ക് കൗണ്ടറിൽ നിന്നാണ് 2100 റിയാൽ ലഭിക്കുക.

തീർഥാടകർ ഹജ് യാത്രാ ചെലവിലേക്കായി അടയ്ക്കുന്ന തുകയിൽ നിന്നാണ് നിശ്ചിത തുക റിയാൽ ആയി തിരിച്ചു നൽകുന്നത്.റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം
ഇത്തരത്തിലുള്ള നാണയ വിനിമയ നടപടിക്ക് പാൻ കാർഡ് നമ്പർ നൽകണമെന്ന് ഇന്നലെ കേന്ദ്ര ഹജ് കമ്മിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കവർ ഹെഡ് ആയി നൽകിയ
ആൾക്ക് പാൻ കാർഡ് ഇല്ലെ
ങ്കിൽ, കൂട്ടത്തിലുള്ള തീർഥാടകരിൽ ആർക്കെങ്കിലും ഉണ്ടായാലും
മതി. ആ കവറിൽ അപേക്ഷിച്ച എല്ലാവരുടെയും തുക അവരെ ഏല്പിക്കും.

Previous Post Next Post
3/TECH/col-right