Trending

റിയാദിലെ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു.

റിയാദ്: കോഴിക്കോട് നിന്ന് റിയാദിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയർ പൊട്ടിചിതറിയത്. നിറയെ യാത്രക്കാരുമായി എത്തിയ വിമാനം വൻ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ റിയാദിൽ ഇറങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 1321 വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.വിമാനം റിയാദിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ശബ്ദം കേട്ടതായി യാത്രക്കാർ പറഞ്ഞു.തൊട്ടുടൻ തന്നെ മറ്റൊരു വൻ ശബ്ദം കൂടി ഉണ്ടായതായും യാത്രക്കാർ വെളിപ്പെടുത്തി. പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ച് പൈലറ്റ് യാത്രക്കാരെ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിത്തെറിച്ചത്.
Previous Post Next Post
3/TECH/col-right