Trending

കാൽ നൂറ്റാണ്ടിന് ശേഷം കൊടുവള്ളി ഗവ.ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഒത്ത് ചേർന്നു.

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂൾ 1996-97 വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളും അധ്യാപകരും കാൽ നൂറ്റാണ്ടിന് ശേഷം 'തിരികെ-97 ' എന്ന പേരിൽ ഒത്ത് ചേർന്നു.കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി.ഹാളിലാണ് പൂർവ്വ വിദ്യാർഥികളും അന്നത്തെ അധ്യാപകരും ഒത്ത് ചേർന്ന് അനുഭവങ്ങൾ പങ്കിട്ടത്.

പരിപാടികൾ മുൻ പ്രധാന അധ്യാപിക വി.എം.സൈനബ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ ഷാനവാസ് കൊടുവള്ളി അധ്യക്ഷത വഹിച്ചു.

അധ്യാപകരേയും കലാ- സാംസ്കാരിക രംഗത്തും, സ്വാന്തന പരിചരണ രംഗത്തും,ബിസിനസ് രംഗത്തും മികവ് കാട്ടിയവരേയും, പൂർവ്വ വിദ്യാർഥികളിൽ ജനപ്രതിനിധികളായ ഷക്കീല മടവൂർ, ഷിജി ഒരലാക്കോട്, നുസ്റത്ത് കളം തോട്, എം.കെ.ബി.ബുഷ്റ, കെ.കെ.സഫീന എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.അകാലത്തിൽ പൊലിഞ്ഞ് പോയ അധ്യാപകരെയും വിദ്യാർഥികളെയും അനുസ്മരിച്ച് വിജില പ്രഭാഷണം നടത്തി.

പൂർവ്വ വിദ്യാർഥികളെ സഹായിക്കുന്നതിനുള്ള സ്വാന്തനം പദ്ധതിയുടെ ഉദ്ഘാടനം റിട്ട.ഡി.ഇ.ഒ ടി.പി.അബ്ദുൽ മജീദ് ബിനോയ് പാലക്കുറ്റിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

എ.കെ.ഖാദർ ,അശോകൻ ഈങ്ങാപ്പുഴ, മൂസ പരപ്പൻ പോയിൽ, യു.കെ.ഖാദർ ,തുളസി, അബ്ദുൽ ജബ്ബാർ, വിലാസിനി, ശൈലജ, ഷറീന വായോളി, ഷൈനി അരീക്കോട്, കുൽസു പാലക്കുറ്റി തുടങ്ങിയവർ സംസാരിച്ചു.

ജനറൽ കൺവീനർ അഷ്റഫ് വാവാട് സ്വാഗതവും സാജിർ മാനിപുരം നന്ദിയും പറഞ്ഞു.


Previous Post Next Post
3/TECH/col-right