ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോൾ ലിറ്ററിന് എട്ട് രൂപയും ഡീസൽ ലിറ്ററിന് ആറ് രൂപയുമാണ് കുറച്ചത്. ഫലത്തിൽ പെട്രോൾ ലിറ്ററിന് ഒൻപതര രൂപയും ഡീസലിന് ഏഴ് രുപയും കുറയും.
ധനമന്ത്രി നിർമല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.
എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡി നൽകും. 12 സിലിണ്ടറിന് വരെ സബ്സിഡി ലഭിക്കും. പണപെരുപ്പം രൂപക്ഷമായതോടെയാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ.
0 Comments