താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലങ്കൻ റോഡിൽ താമരശ്ശേരി നഗരത്തിൻ്റെ ഹൃദയത്തിൽ ബസ് ബേക്ക് മുൻവശം റോഡിലെ കുഴി നികത്താൻ താമരശ്ശേരി ട്രാഫിക് എസ് ഐ സലീമിൻ്റെ നേതൃത്വത്തിൽ പോലീസുകാർ രംഗത്തിറങ്ങി.
നിരന്തരമുണ്ടാവുന്ന അപകടത്തെ തുടർന്ന് പല തവണ പരാതിപ്പെട്ടിട്ടും ദേശീയ പാത അധികൃതരും, കരാറുകാരും കുഴി അടക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പോലീസ് തന്നെ രംഗത്ത് ഇറങ്ങിയത്.
റോഡിൽ നിർമ്മിച്ച കലുങ്കിൻ്റെ ഇരുവശവും ടാറിംഗ് നടത്താത്തത് കാരണമാണ് കുഴി രൂപപ്പെട്ടത്.
Tags:
THAMARASSERY