Latest

6/recent/ticker-posts

Header Ads Widget

കട്ടിപ്പാറയില്‍ കടുവയെ കണ്ടതായി പ്രദേശവാസികള്‍.

താമരശേരി:കട്ടിപ്പാറയില്‍ കടുവയെ കണ്ടതായി പ്രദേശവാസികള്‍. തലയാട് ചെമ്പുങ്കരയിലെ റബര്‍ തോട്ടത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം കടുവയെ കണ്ടത്. പ്രദേശവാസിയായ ജരാര്‍ദ് മേല്‍വട്ടത്തിന്റെ  റബര്‍ തോട്ടത്തില്‍ അദ്ദേഹത്തിന്റെ അയല്‍വാസി ജോസിന്‍ പി ജോണ്‍ ആണ് ആദ്യം കണ്ടത്.

മഴ പെയ്തതതിനെ തുടര്‍ന്ന് സമീപത്തെ ഷഡില്‍ കയറിനിന്നപ്പോഴാണ് വള്ളിക്കാടിനുള്ളില്‍ കടുവയെ കണ്ടതെന്നദ്ദേഹം പറയുന്നു.

വനപാലകരെ വിവിരമറിയിച്ചതിനെ തുടര്‍ന്ന്  ചൊവ്വാഴ്ച രാവിലെ താമരശേരിയില്‍ നിന്നും ആര്‍.ആര്‍.ടി സംഘവും ഡോക്ടറും പ്രദേശത്ത് എത്തി പരിശോധന നടത്തി.കണ്ടെത്തിയ കാല്‍പാടുകള്‍ കടുവയുടെതാണെന്നാണ് നിഗമനം. കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസം നടത്തുമെന്ന് റെയ്ഞ്ച് ഓഫിസര്‍ എം.കെ രാജീവ് കുമാര്‍ പറഞ്ഞു .

Post a Comment

0 Comments