Trending

നെല്ലാങ്കണ്ടി പളളിയുടെ മുകൾ നിലയിൽ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.

കൊടുവള്ളി:നെല്ലാങ്കണ്ടി പളളിയുടെ മുകൾ നിലയിൽ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.


മഞ്ചേരി പുല്ലാര സ്വദേശിയായ അബ്ദുളളക്കുട്ടി [65]
എന്നവരാണ് മരണപ്പെട്ടത്.

അദ്ധേഹത്തിന്‍റെ മരുമകനുമായി ബന്ധപ്പെട്ടത് പ്രകാരം അവര്‍ നെല്ലാങ്കണ്ടിയിലേക്ക് ഉടനെയെത്തും.

ചൊവ്വാഴ്ച
രാത്രി 9 മണിയോടെ ഒന്നാം നിലയിൽ
കയറിയ കുട്ടികളാണ് വയോധികനെ
നിലത്ത് കിടക്കുന്ന നിലയിൽ
കണ്ടെത്തിയത്. തുടർന്ന്
മുതിർന്നവരെത്തി പരിശോധിച്ചപ്പോൾ
മരിച്ച നിലയിലായിരുന്നു.

സാമ്പത്തിക
സഹായത്തിനായി ഇയാൾ കഴിഞ്ഞ
ദിവസം പള്ളിയിൽ എത്തിയിരുന്നതായി
നാട്ടുകാർ പറഞ്ഞു. കൊടുവള്ളി പൊലിസ്
സ്ഥലത്തെത്തി പരിശോധന നടത്തി.

ബന്ധുക്കൾ എത്തി മൃതദേഹം
തിരിച്ചറിഞ്ഞു. ബുധനാഴ്ച രാവിലെ തുടർ
നടപടികൾക്ക് ശേഷം മൃതദേഹം
പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട്
മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്
മാറ്റും.

ഭാര്യ: പരേതയായ ഫാത്തിമ കുട്ടി. മകൾ: സറീന. മരുമകൻ: അഷ്റഫ്  വയനാട്.

Previous Post Next Post
3/TECH/col-right