താമരശ്ശേരി: വീര്യം കുറഞ്ഞ മദ്യം വ്യാപകമാക്കി കേരളത്തിൽ മദ്യപ്രളയം സൃഷ്ടിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമന്ന് ആവശ്യപെട്ടു കൊണ്ട് ലഹരി നിർമ്മാർജന സമിതി സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്ത് അയക്കൽ കൊടുവള്ളി മണ്ഡലം പരിപാടി താമരശ്ശേരിയിൽ നടന്നു.
പാർക്കുകളിലടക്കം മദ്യം ഒഴുക്കാനുള്ള ഇടത് സർക്കാർ നീക്കം നാട്ടിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ പറഞ്ഞു.
താമരശ്ശേരി പോസ്റ്റോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട്, എ.കെ അബ്ബാസ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ അസീസ്, ഇബ്രാഹിം കെ.എം, മജീദ് മാസ്റ്റർ, നാസർ മാസ്റ്റർ എൻ.പി, അബ്ദുറഹിമാൻ പി.പി,
ഹബീബ് റഹ്മാൻ എ.പി, രാജേഷ് കുമാർ, ഷാഫി ഐഡിയ, സക്കീർ ഹുസൈൻ, ആരിഫ് പി.കെ, ഷാജിർ സി.കെ,
അജ്മൽ എ.പി, മുഹമ്മദ് നിഹാൽ പി സംബന്ധിച്ചു.
Tags:
KODUVALLY