Trending

ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം.

ബത്തേരി:ഗുണ്ടല്‍പേട്ട റോഡില്‍ യാത്രക്കാര്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ ഈ മാസം ഒന്‍പതിനായിരുന്നു ആക്രമണം. ദൃശ്യങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.

വീഡിയോ കാണാം...

https://youtube.com/shorts/cuUSMjtqQD4?feature=share

കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരുടെ പ്രകോപനം മൂലമാണ് ആന ആക്രമിച്ചതെന്നും ഇവരിൽനിന്നു പിഴ ഈടാക്കിയെന്നും വനംവകുപ്പ് വ്യക്തമാക്കി.

റോഡരികിൽ കാർ നിർത്തി പുറത്തിറങ്ങി ഫോട്ടോയെടുക്കുന്നതിനിടെ യുവാക്കളിൽ ഒരാളെ ആന ഓടിക്കുകയായിരുന്നു. അതിവേഗം ഓടി വാഹനത്തിൽ തിരിച്ചുകയറിയതിനാൽ യുവാവ് രക്ഷപ്പെട്ടു. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവാവ് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

കടുവാ സങ്കേതത്തിൽ വാഹനം നിർത്തുന്നതിനോ ചിത്രങ്ങൾ പകർത്തുന്നതിനോ അനുമതിയില്ല. എന്നാൽ ആനയെ കണ്ടിട്ടും യുവാക്കൾ നിലയുറപ്പിച്ചതിനാലാണ് ആക്രമണം ഉണ്ടായതെന്നു വനം വകുപ്പ് അറിയിച്ചു. തുടർന്ന് തൊട്ടടുത്തുള്ള ചെക്‌പോസ്റ്റിൽ ഇവരെ തടഞ്ഞ് 15,000 രൂപ പിഴ ഈടാക്കുകയും താക്കീത് നൽകി വിട്ടയ്ക്കുകയുമായിരുന്നു.
Previous Post Next Post
3/TECH/col-right