Trending

'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ വാർഡ് തല ആസൂത്രണ യോഗം ചേർന്നു.

പന്നിക്കോട്ടൂർ: എല്ലാ കുടുബങ്ങളെയും കൃഷിയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നരിക്കുനി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക്  എന്ന പദ്ധതിയുടെ വാർഡ് തല ആസൂത്രണ യോഗം നരിക്കുനി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജസീല മജീദ് ഉദ്ഘാടനം ചെയ്തു. ബി.സി. റഷീദ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ ദാന മുനീർ വിഷയമവതരിപ്പിച്ചു. 

വാഡ് വികസന സമിതി കൺവീനർ എൻ.കെ മുഹമ്മദ് മുസ്ല്യാർ, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, അബ്ബാസ് കുണ്ടുങ്ങര, ടി പി ബാലൻ നായർ, ഹിദാഷ് തറോൽ, ബി.സി. അമ്മത്, ജബ്ബാർ കുണ്ടുങ്ങര, പി.സി. ആലി ഹാജി, കെ.കെ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right