Trending

മൂന്ന് വയസ്സുകാരി കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മരിച്ചു.

മുക്കം:കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു-ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയിൽ കുടുങ്ങുകയുമായിരുന്നു. ഉടൻ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Previous Post Next Post
3/TECH/col-right