Trending

വിഷു ദിനത്തിന്റെ നിറം കെടുത്തി അക്രമ സംഭവങ്ങൾ.

വിഷു ദിനത്തിന്റെ നിറം കെടുത്തി അക്രമ സംഭവങ്ങൾ.കോഴിക്കോട് ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു.ചക്കാലക്കല്‍ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്.കോഴിക്കോട് വിലങ്ങാട് ആണ് സംഭവം.

മാരകായുധവുമായി കാറില്‍ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്. തലയ്‌ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Previous Post Next Post
3/TECH/col-right