Trending

പാലക്കാട് എസ്.ഡി.പി.​ഐ പ്രവർത്തകനെ ​വെട്ടിക്കൊന്നു

എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പള്ളിയിൽ നിന്ന് നിസ്കരിച്ച് ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി; അക്രമികൾ സുബൈറിനെ നടുറോഡിലിട്ട് തുരുതുരാ വെട്ടിക്കൊന്നത് പിതാവിന്റെ മുന്നിലിട്ട്; വിഷുദിനത്തിൽ പാലക്കാട്ടെ എസ്ഡിപിഐ പ്രവർത്തകന്റെ അരുംകൊലയിൽ വിറങ്ങലിച്ച് നാട്

ആർ.എസ്.എസ് -ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നി​ലെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. എലപ്പുള്ളിയിൽ വ്യാപാരിയാണ് സുബൈർ.

Previous Post Next Post
3/TECH/col-right