താമരശ്ശേരി:കുടിവെള്ളം ശേഖരിക്കാൻ വെച്ച ചെമ്പ് പാത്രം മോഷണം പോയി.താമരശ്ശേരി ത്രിവേണി സ്റ്റോർ ജീവനക്കാരൻ ചെമ്പ്ര കല്ലടപ്പൊയിൽ രാജേന്ദ്രന്റെ വീട്ടിൽ നിന്നാണ് ഇന്ന് പുലർച്ചെ വലിയ ചെമ്പ് പാത്രം രണ്ടംഗ സംഘം കടത്തി കൊണ്ടു പോയ ത്.
കുടിവെളള ക്ഷാമം നേരിടുന്ന ഈ പ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് വാഹനങ്ങളിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്.ഈ വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനാണ് പാത്രത്തങ്ങൾ പുറത്തു വെച്ചത്.
നിറയെ വെള്ളം ശേഖരിച്ച പാത്രത്തിൽ നിന്നും വെള്ളം ഒഴിച്ചു കളഞ്ഞ ശേഷം ഓട്ടോ റിക്ഷയിൽ കയറ്റി യാണ് കൊണ്ട് പോയത്.പാത്രം കാണാതായതോടെ വീട്ടുകാർ പൊലിസിൽ പരാതി നൽകുകയും നാട്ടുകാർ അന്വേഷണം നടത്തുകയും ചെയ്തു.ഇതിനെ തുടർന്ന് പരപ്പൻപൊയിലിലെ ആക്രി കടയിൽ തൊണ്ടി മുതൽ കണ്ടെത്തി.
രണ്ട് കുട്ടികൾ ആണ് ഇവിടെ കൊണ്ട് വന്നതെന്നും വൈകുന്നേരം വരാമെന്ന് പറഞ്ഞു കടക്ക് സമീപത്തായി ചാക്ക് മൂടി പോവുകയും ചെയ്തതായും കടക്കാരൻ പറഞ്ഞു.സംശയം തോന്നി യതിനാൽ എടുക്കാൻ തയ്യാറായി ല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:
THAMARASSERY