Trending

അരങ്ങ് കലാസാംസ്കാരികവേദി ഉദ്ഘാടനം മെയ് 17ന്.

കൊടുവള്ളി:കൊടുവള്ളിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെകൂട്ടായ്മയിൽ രൂപവത്കരിച്ചഅരങ്ങ് കലാസാംസ്കാരികവേദി ഉദ്ഘാടനം 2022 മെയ് 17ന് ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.കലാസാംസ്കാരിക കായിക രംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവശകലാകാരൻമാരെയും നവാഗതരെയും സഹായിക്കുന്നതിനും,

പതിനെട്ടു വയസിൽ താഴെയുള്ള കാൻസർ പോലെയുള്ളമാരകരോഗം ബാധിച്ചവരെ പുനരുദ്ധരിക്കുന്നതിനുമായാണ് അരങ്ങിൻ്റെ പ്രവർത്തനം.ചടങ്ങിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. മനസ്സിൽ പതിഞ്ഞ പാട്ടുകളുടെ അവതരണവും നടക്കും.

യോഗം മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. അരങ്ങ് പ്രസിഡൻ്റ് കെ.കെ.ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പക്കർ പന്നൂര്, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, പി.വി.എസ്.ബഷീർ തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും കോ. ഓഡിനേറ്റർ ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right