Latest

6/recent/ticker-posts

Header Ads Widget

നന്മണ്ടയിൽ അയൽവാസികളായ യുവാക്കളുടെ മരണത്തിൽ ഞെട്ടി നാട്.

നന്മണ്ട: അയൽവാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലിൽ അഭിനന്ദ് (27), അയൽവാസിയായ മരക്കാട്ട് വിജീഷ് (34) എന്നിവരെയാണ് ഒരേ ദിവസം  മരിച്ച നിലയിൽ കണ്ടെത്തിയത്.

തറവാട് വീട്ടിലെ അടുക്കളയിലാണ് അഭിനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജീഷിന്റെ മൃതദേഹം വീടിനു സമീപത്തെ വിറകുപുരയിലുമായിരുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് രാജൻ പുഷ്പ ദമ്പതികളുടെ മകനാണ്. കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ.

Post a Comment

0 Comments