Trending

ലോഗോ പ്രകാശനം ചെയ്തു

കൊടുവള്ളി: കൊടുവള്ളി ഗവ.ഹൈസ്കൂളിൽ 1996- 97 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ പൂർവ്വ വിദ്യാർഥികളുടെ സംഗമം 'തിരികെ-97' മെയ് 15ന് ഞായറാഴ്ച്ച കിഴക്കോത്ത് കാവിലുമ്മാരം എൻ.ബി.ടി ഹാളിൽ നടക്കും.

പരിപാടിക്ക് ഷാനവാസ് തെറ്റുമ്മൽ ചെയർമാനും, അഷ്റഫ് വാവാട് കൺവീനറുമായി സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചു. സംഗമത്തിൻ്റെ ലോഗോ പ്രകാശനം കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയരക്ടറും കവിയത്രിയുമായ ലേഖ കാക്കനാട് നിർവ്വഹിച്ചു.ഷാനവാസ് തെറ്റുമ്മൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഫണ്ട് സമാഹരണം സി.പി.സലീമിൽ നിന്നും ബിനോയ് ഏറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തു.

അഷ്റഫ് വാവാട്, വി.ടി.നസ് ലി, നുസ്റത്ത്, ഉബൈദ് ,നവാസ്, ടി.കെ.ഷിജിത്ത്, ജമാൽ, നൗഫൽ,ഷമീറ കൊട്ടക്കാവയൽ സംസാരിച്ചു.
Previous Post Next Post
3/TECH/col-right