നരിക്കുനി: ദിനം പ്രതി വർദ്ധിപ്പിച്ചു വരുന്ന ഇന്ധന - പാചക വാതക വിലവർദ്ധന പിൻവലിച്ചു ജനങളുടെ ദുരിതം അകറ്റണമെന്നും പെട്രോൾ പമ്പുകൾ കാവി വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ഗൂഡ പദ്ധതി ജനാധിപത്യത്തെ തകർക്കുന്നതാണെന്നും പിൻവലിക്കണമെന്നും ഐ എൻ എൽ നരിക്കുനി പഞ്ചായത്ത് കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്ന ബഹുമാനപ്പെട്ട മന്ത്രി അഹമ്മദ് ദേവർ കോവിൽ നേതൃത്വം നൽകുന്ന സംസ്ഥാന കമ്മറ്റിക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള 22 - 25 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളായി എം.പി അബൂബക്കർ (പ്രസിഡണ്ട്), മുഹമ്മദ് കുയ്യടിയിൽ, മുഹമ്മദ് നിസാർ മൂർക്കൻ കുണ്ട് ബഷീർ ഭരണിപാറ (വൈസ്.പ്രസിഡണ്ടുമാർ) എം.കെ.സി റഷീദ് ( ജനറൽ സിക്രട്ടറി )മുഹമ്മദ് സാലിഹ് എ. ,.അബ്ദുൽ മജീദ് ബി പി ,അബൂബക്കർ എ പി ( സിക്രട്ടറിമാർ) ടി.കെ കുഞ്ഞിരായിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കെ.സി മുഹമ്മദ് പന്നൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.കെ പി അബ്ദുൽ സലാം ,ടി കെ അബൂബക്കർ ,സുലൈമാൻ പി , ഇബ്രാഹിം എൻ കെ ,ബഷീർ ഒടുപാറ എന്നിവർ സംസാരിച്ചു.കെ പി മുനീർ സ്വാഗതവും, സാലിഹ് എ നന്ദിയും പറഞ്ഞു.
Tags:
NARIKKUNI