Trending

ഹിജാബ് വിധി . എസ് എസ് എഫ് പ്രതിഷേധ സംഗമം നടത്തി



നരിക്കുനി: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരെ എസ് എസ് എഫ് പ്രതിഷേധം നടത്തി.


നരിക്കുനിയിൽ നടന്ന പ്രതിഷേധത്തിൽ ഫായിസ് പാലങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. 

ഹിജാബ് ഇസ്ലാമിന്റെ അഭിവാജ്യ ഘടകമല്ലെന്ന കണ്ടെത്തൽ തികച്ചും ആശ്ചര്യവും അതിലേറെ വിഷമകരവും മാണെന്ന് അദ്ദേഹം പറഞ്ഞു.

മുനീർ സഖാഫി അമ്പലപ്പാട്,സാലിഖ് കുട്ടമ്പൂർ,ജസീൽ ഇരുവള്ളൂർ, സലാഹുദ്ദീൻ സഖാഫി, റഹൂഫ് നരിക്കുനി നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right