Trending

മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള റവന്യു അവാര്‍ഡിന് അര്‍ഹനായ കെ പി അബ്ദുല്‍ ഗഫൂറിനെ ആദരിച്ചു.

പനക്കോട് : മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള 2021 ലെ സംസ്ഥാന സര്‍ക്കാറിന്‍റ റവന്യു അവാര്‍ഡ് നേടിയ കെ പി അബ്ദുല്‍ ഗഫൂറിനെ പി വൈ വി എസ് കമ്മിറ്റി ആദരിച്ചു.

മഹല്ലിലെ കാരണവര്‍ കളത്തില്‍ അബുഹാജി വില്ലേജ് ഓഫീസര്‍ക്ക് മൊമന്‍റൊ നല്‍കി.മഹല്ല് ഖത്തീബ് റിയാസ് വാഫി പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡന്‍റ് അബ്ദു മാസ്റ്റര്‍,മഹല്ല് സെക്രട്ടറി വികെ അബ്ദുഹാജി,കെ പി മുഹമ്മദ്,PYVS മുഖ്യ രക്ഷാധികാരി മുജീബ് കെ ടി,ട്രഷറര്‍ ജമാല്‍ വികെ,അനസ് പികെ,ഉനൈസ്,കമാല്‍, മന്‍സൂര്‍,നബീല്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

പ്രസിഡന്‍റ് ഷരീഫ് എം പി അധ്യക്ഷത വഹിച്ച പരിപാടിക്ക് സെക്രട്ടറി ജംഷിദ് സികെ സ്വാഗതവും,അനസ് പി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right