കൊടുവള്ളി: നിയോജക മണ്ഡലത്തിൽ ഡോ. എം. കെ. മുനീർ എം.എൽ.എ സമഗ്രവികസനം ലക്ഷ്യം വെച്ചു കൊണ്ട് തുടക്കം കുറിക്കുന്ന ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ലോഗോ പ്രകാശന കർമ്മം മുൻകേന്ദ്രമന്ത്രി മണിശങ്കർ അയ്യർ നിർവഹിച്ചു.
രാജ്യത്തെ ഉന്നത യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ ലഭിക്കുന്നതിന് ആവശ്യമായ കോച്ചിംഗ് നൽകുകയും വിവിധ അഭിരുചി നിർണയം നടത്തി വിദ്യാർത്ഥികളെ വിവിധ മേഖലകളിലേക്ക് വഴിതിരിച്ചു വിടുന്നതിനും പദ്ധതി ഊന്നൽ നൽകുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും നിയമനം നടത്തുന്നതിനും വിവിധ പാക്കേജുകൾ നടപ്പിലാക്കും. തൊഴിൽ നൈപുണ്യ കോഴ്സുകൾക്ക് പരിശീലനം നൽകും. ഈ പദ്ധതിയുടെ ഭാഗമായി ആശുപത്രികളെ ഏകോപിപ്പിച്ച് 'സുകൃതം' ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 'ചങ്ങാതി' , കായിക രംഗത്തെ മികവിന് 'കരുത്ത്' തുടങ്ങിയ വിവിധ പ്രൊജക്ടുകൾക്കും തുടക്കം കുറിച്ചു.
പരിപാടിയിൽ ഡോ. എം.കെ മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സുനിത് വിർ സിങ്ങ് ,നടൻ വിനീത് ശ്രീനിവാസൻ ആശംസ പ്രസംഗം നടത്തി. ജനറൽ കൺവീനർ ഫിലിപ്പ് തോമസ് പ്രൊജക്ട് വിശദീകരിച്ചു. ടി.കെ മുഹമ്മദ് മാസ്റ്റർ സ്വാഗതവും സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:
KODUVALLY