എളേറ്റിൽ :കത്തറമ്മൽ തണ്ണിക്കുണ്ട് ബുസ്താൻ പ്രീമിയർ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ മത്സരത്തിൽ ആസ്റ്റക്എഫ്.സി തണ്ണി ക്കുണ്ട് ജേതാക്കളായി.രണ്ടാം സ്ഥാനംബൊസാൻ്റ് സ്കി കരസ്തമാക്കി.
വിജയികൾക്കുള്ള ട്രോഫികൾ കിഴക്കോത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ജബ്ബാർ മാസ്റ്റർ വിതരണം ചെയ്തു.ടി.കെ ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.നസീർ ബാവ, അസീസ് ടി.കെ, കുഞ്ഞാവ ടി.കെ,ഷമാസ്.എം.ടി പ്രസംഗിച്ചു. തൗഫീഖ് ടി.കെ സ്വാഗതവും ജൗഹർ നന്ദിയും പറഞ്ഞു.
Tags:
SPORTS